കല്യാണം കഴിഞ്ഞതാണ്. പക്ഷേ, സ്ത്രീ ശരീരത്തെപ്പറ്റി ഒന്നും അറിയില്ല. എങ്ങനെ ശരിയായി ബന്ധപ്പെടണമെന്നുപോലും അറിയില്ല. ഫലമോ ജീവിതത്തിൽ നിറയെ പ്രശ്നങ്ങളും. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തിലുണ്ടെങ്കിലും പുരുഷന്മാരുടെ എണ്ണമാണ് കൂടുതൽ. പ്രമുഖ സെക്സ് കോളമിസ്റ്റായ നാദിയ ബോക്കോഡിയ്ക്ക് ഇതിന്റെ കാരണത്തെക്കുറിച്ച് പറയാൻ ഒറ്റ വാക്കേ ഉള്ളൂ- തികഞ്ഞ അജ്ഞത.
ഗർഭപാത്രവും യോനിയും ഒന്നാണോ, മൂത്രനാളിയിൽ കൂടിയാണോ ബന്ധപ്പെടുന്നത് തുടങ്ങി എങ്ങനെയാണ് ഗർഭനിരോധന ഉറ ശരിയായി ധരിക്കുന്നത് എന്നതുപോലും അറിയാത്ത പുരുഷന്മാരുടെ എണ്ണം കൂടുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നാണ് നാദിയ പറയുന്നത്. യോനി എങ്ങനെയിരിക്കും എന്നറിയാത്ത സ്ത്രീകളും ഇല്ലാതില്ല. ഒന്നും രണ്ടും മക്കൾക്ക് ജന്മം നൽകിയവരാണ് ഇവരെന്നത് പ്രത്യേകം ഓർക്കണം. നാണംകൊണ്ടും യോനി എന്നത് ഏതോ വൃത്തികെട്ട ഒന്നാണെന്ന തോന്നലുംകൊണ്ടാണ് ആ ഭാഗം എങ്ങനെയിരിക്കും എന്ന് പരിശോധിക്കാൻ പോലും ഇവർ തയ്യാറാവാത്ത്.
രതിമൂർച്ഛയ്ക്ക് ബാഹ്യ ലീലകൾ വേണമെന്ന് പലർക്കും അറിയാം. എന്നാൽ ഇതെങ്ങനെ ശരിയായി ചെയ്യുമെന്ന് മിക്കവർക്കും അറിയില്ല. വിരൽകൊണ്ട് സ്ത്രീയുടെ കൃസരിയിൽ (Clitoris) അമർത്തുന്നത് രതിമൂർച്ഛ എളുപ്പത്തിലാക്കാനുള്ള വഴിയാണെന്ന് പറഞ്ഞാൽ കൃസരി എന്താണെന്ന അടുത്ത ചോദ്യം ഉടൻ പ്രതീക്ഷിക്കാം.
ഇത്തരം ലൈംഗിക കാര്യങ്ങളിൽ അജ്ഞരായ പുരുഷന്മാരിൽ നിന്ന് സംതൃപ്തി ലഭിക്കാതെ വരുമ്പോൾ പങ്കാളിൽ പ്രശ്നങ്ങൾ തുടങ്ങും. പലപ്പോഴും കുടുംബബന്ധങ്ങൾ തന്നെ താളംതെറ്റിയെന്ന് വരാം. വഴിവിട്ട ജീവിതത്തിനും ഇത് വഴിതെളിച്ചേക്കുമെന്നും നാദിയ ചൂണ്ടിക്കാട്ടുന്നു.
ശരിയായ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അറിയാത്തതിനാൽ ജനനേന്ദ്രിയത്തിലുൾപ്പടെ പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണെന്ന് നാദിയ പറയുന്നത്. ശരിയായ വഴി പറഞ്ഞുകൊടുത്താലും മനസിലാക്കാൻ ഇവർ ശ്രമിക്കാറില്ല. എല്ലാം എനിക്കറിയാമെന്ന ഭാവമാണ്. കൂട്ടുകാരിൽ നിന്നും അശ്ലീല വീഡിയോകളിൽ നിന്നും ലഭിക്കുന്ന തെറ്റായ അറിവാണ് ഇതിന്റെ കാരണം.
ലൈംഗിക ബന്ധത്തിനുശേഷം ജനനേന്ദ്രിയ ഭാഗങ്ങൾ കഴുകി വൃത്തിയാക്കേണ്ടതിന്റെ ആവശ്യവും അടിവസ്ത്രങ്ങൾ കൃത്യമായി മാറ്റേണ്ടതിന്റെ ആവശ്യവും അറിയാത്തവരുടെയും എണ്ണം വളരെ കൂടുതലാണ്. ഇക്കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഒന്നുപോലെ തന്നെ.
സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹാരം കാണാം. അന്യലിംഗത്തിലുള്ളവരുടെ ശരീരം എങ്ങനെയിരിക്കും, ലൈംഗികതയും അതിന്റെ പ്രാധാന്യവും ഉൾപ്പടെയുളള കാര്യങ്ങളെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കണം. രക്ഷിതാക്കൾക്കും ഇതിൽ പ്രധാന പങ്കുവഹിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |