കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ കടകൾ ഇനിയും അടച്ചിടാൻ അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു.
സർക്കാർ തീരുമാനമെടുത്താലും വ്യാപാരികൾ കട തുറക്കുക തന്നെ ചെയ്യും. അടപ്പിക്കാൻ വന്നാൽ ഒറ്റക്കെട്ടായി നേരിടും. വ്യാപാരികൾക്ക് ഇനിയും ഒരു അടച്ചിടൽ താങ്ങാനുള്ള ശേഷിയില്ല. സർക്കാരും വിദഗ്ദ്ധരും ബദൽവഴി തേടുകയാണ് വേണ്ടത്.