തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും കഴിഞ്ഞ ദിവസം 15ാമത് വിവാഹ വാർഷികം ആഘോഷിച്ചു. 15 വർഷത്തെ സന്തോഷം. എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി," എന്നാണ് ജ്യോതിക സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. സൂര്യയ്ക്കൊപ്പമുളള ഒരു ഫോട്ടോയും ജ്യോതിക ഷെയർ ചെയ്തിട്ടുണ്ട്. നീയാണെന്റെ അനുഗ്രഹം ജോ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.ഇരുവരുടെയും ആരാധകരും ആശംസകൾ അറിയിച്ചു. 2006 സെപ്തംബർ 11 നായിരുന്നു സൂര്യജ്യോതിക വിവാഹം. നീണ്ട വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇരുവർക്കും ദിയ, ദേവ് എന്നീ രണ്ടു മക്കളുണ്ട്. വിവാഹശേഷം അഭിനയത്തിൽനിന്നും വർഷങ്ങളോളം വിട്ടുനിന്ന ജ്യോതിക '36 വയതിനിലെ" എന്ന സിനിമയിലൂടെയാണ് മടങ്ങി വന്നത്. അതിനുശേഷം അഭിനയത്തിൽ ജ്യോതിക സജീവമാണ്.