SignIn
Kerala Kaumudi Online
Saturday, 25 April 2026 7.33 AM IST

സമുദായ, രാഷ്ട്രീയ സംഘടനകളുടെ യോഗം വിളിക്കണം: കെ. സുധാകരൻ

Increase Font Size Decrease Font Size Print Page
ks-sudhakaran-and-chennit

തിരുവനന്തപുരം: സമുദായങ്ങളെ തമ്മിലടിപ്പിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാൻ സർവകക്ഷികളുടെയും സാമുദായിക മതമേലദ്ധ്യക്ഷന്മാരുടെയും യോഗം സർക്കാർ വിളിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവ ശ്രമം ചില കേന്ദ്രങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടുകൾ ചാലിച്ച് ചർച്ചയാക്കുന്നത്.

ഒരു വിഭാഗം ന്യൂനപക്ഷത്തിൽ നുഴഞ്ഞു കയറി കരുത്താർജ്ജിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഒഡിഷയിൽ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചു കുട്ടികളെയും തീയിട്ടു കൊന്നതും വയോധികനായ ഫാദർ സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കിയതുമായ നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. സംസ്ഥാനത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ഗുരുതരസ്ഥിതിയിലേക്ക് നീങ്ങിയിട്ടും സർക്കാരും മുഖ്യമന്ത്രിയും മൗനത്തിലാണ്. ഗോവ ഗവർണ്ണർ പദവി മറന്ന് എരിതീയിൽ എണ്ണപകരുകയാണെന്നും സുധാകരൻ പറഞ്ഞു.

 ബി.​ജെ.​പി​ ​വ​ർ​ഗീ​യത ആ​ളി​ക്ക​ത്തി​ക്കു​ന്നു​:​ ​ചെ​ന്നി​ത്തല

​പാ​ലാ​ ​ബി​ഷ​പ്പി​ന്റെ​ ​പ്ര​സ്‌​താ​വ​ന​യു​ടെ​ ​പേ​രി​ൽ​ ​ബി.​ജെ.​പി​ ​ഇ​വി​ടെ​യും​ ​വ​ർ​ഗീ​യ​ത​ ​ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ജ​ന​ങ്ങ​ളെ​ ​ത​മ്മി​ല​ടി​പ്പി​ക്കാ​നു​ള്ള​ ​കാ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ബി.​ജെ.​പി​ ​ബോ​ധ​പൂ​ർ​വം​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​പി.​എ​സ്.​ ​ശ്രീ​ധ​ര​ൻ​ ​പി​ള്ള​യു​ടെ​ ​പ്ര​സ്‌​താ​വ​ന​ ​ഗ​വ​ർ​ണ​റു​ടെ​ ​ക​സേ​ര​യ്‌​ക്ക് ​യോ​ജി​ച്ച​ത​ല്ല.​ ​മ​തേ​ത​ര​ത്വ​ത്തി​ന് ​പേ​രു​കേ​ട്ട​ ​കേ​ര​ള​ത്തി​ൽ​ ​സ​മാ​ധാ​നാ​ന്ത​രീ​ക്ഷം​ ​ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ​ ​നോ​ക്കു​ന്ന​ ​ബി.​ജെ.​പി​യെ​ ​ഒ​രു​മി​ച്ച് ​നി​ന്ന് ​നേ​രി​ട​ണം.​ ​ഗോ​ൾ​വാ​ൾ​ക്ക​റു​ടെ​ ​ച​രി​ത്രം​ ​പ​ഠി​പ്പി​ക്കാ​ൻ​ ​താ​ത്പ​ര്യ​മെ​ടു​ക്കു​ന്ന​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​ണ് ​ഇ​ന്ന് ​കേ​ര​ള​ത്തി​ലു​ള്ള​ത്.​ ​ഗാ​ന്ധി​യു​ടെ​യും​ ​നെ​ഹ്റു​വി​ന്റെ​യും​ ​സ്മ​ര​ണ​ക​ളെ​ ​പോ​ലും​ ​ഭ​യ​ക്കു​ന്ന​ ​സ​ർ​ക്കാ​രാ​ണ് ​കേ​ന്ദ്രം​ ​ഭ​രി​ക്കു​ന്ന​ത്.​ ​ച​രി​ത്ര​ത്താ​ളു​ക​ളി​ൽ​ ​നി​ന്ന് ​നെ​ഹ്റു​വി​നെ​യും​ ​ഗാ​ന്ധി​യെ​യും​ ​തു​ട​ച്ചു​ ​മാ​റ്റാ​നാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​പ്ര​യ​ത്നം.​ ​ഇ​തേ​ ​ന​യ​മാ​ണ് ​ക​ണ്ണൂ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​സ്വീ​ക​രി​ച്ച​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

 ബി​ഷ​പ്പി​ന് ​പി.​ജെ.​ ജോ​സ​ഫി​ന്റെ​ ​പി​ന്തുണ

തൊ​ടു​പു​ഴ​:​ ​പാ​ലാ​ ​ബി​ഷ​പ്പി​നെ​ ​പി​ന്തു​ണ​ച്ച് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജെ.​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​രം​ഗ​ത്തെ​ത്തി.​ ​മ​ദ്യ​ത്തി​നും​ ​മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രെ​യാ​ണ് ​ബി​ഷ​പ്പ് ​പ്ര​തി​ക​രി​ച്ച​തെ​ന്ന് ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ​ ​ദു​ർ​വ്യാ​ഖ്യാ​നം​ ​ചെ​യ്തു.​ ​വി​ശ്വാ​സി​ക​ളോ​ട് ​ഇ​ത്ത​രം​ ​വി​പ​ത്തി​ൽ​പ്പെ​ടാ​തെ​ ​ജാ​ഗ​രൂ​ഗ​രാ​യി​ ​ഇ​രി​ക്കാ​നു​ള്ള​ ​നി​ർ​ദേ​ശ​മാ​ണ് ​ബി​ഷ​പ്പ് ​ന​ൽ​കി​യ​ത്.​ ​അ​തി​നെ​ ​ഒ​രു​ ​സ​മു​ദാ​യ​ത്തി​നെ​തി​രെ​യു​ള്ള​ ​പ്ര​സ്താ​വ​നാ​യി​ ​കാ​ണേ​ണ്ട​തി​ല്ല.​ ​ബി​ഷ​പ്പ് ​ഹൗ​സി​ലേ​ക്കു​ള്ള​ ​മാ​ർ​ച്ച് ​തെ​റ്റി​ദ്ധാ​ര​ണ​യു​ടെ​ ​പേ​രി​ൽ​ ​ന​ട​ത്തി​യ​താ​ണ്.​ ​അ​ത്ത​രം​ ​പ്ര​വ​ണ​ത​ക​ൾ​ ​ശ​രി​യ​ല്ല.​ ​സ​ഹ​ക​ര​ണ​ത്തി​ന്റെ​ ​അ​ന്ത​രീ​ക്ഷം​ ​നി​ല​നി​റു​ത്ത​ണ​മെ​ന്നും​ ​ജോ​സ​ഫ് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

TAGS: KS SUDHAKARAN AND CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.