SignIn
Kerala Kaumudi Online
Saturday, 25 April 2026 6.59 AM IST

പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

Increase Font Size Decrease Font Size Print Page
pala-bishop-

കോട്ടയം : നർക്കോട്ടിക് ലൗ ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപതയും എൻ.എസ്.എസ് നേതൃത്വവും രംഗത്തെത്തിയതോടെ മതപരമായ ധ്രൂവീകരണവും രൂപപ്പെട്ടു.

യു.ഡി.എഫിൽ ഘടകകക്ഷി നേതാക്കളായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർ ബിഷപ്പിനെ പിന്തുണയാക്കുമ്പോൾ, ഇടതു മുന്നണിയിൽ ഇതേ നിലപാടുള്ളത് ജോസ് കെ. മാണി വിഭാഗത്തിനാണ്. വ്യത്യസ്ത നിലപാടുകളെ തള്ളിപ്പറയാതെ, അവർക്കതിന് സ്വാതന്ത്ര്യമുണ്ടെന്ന് പ്രതികരിക്കാനേ മുന്നണി നേതൃത്വങ്ങൾക്ക് കഴിയുന്നുള്ളൂ. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാലാ രൂപത സഹായമെത്രാൻ ജേക്കബ് മുരിക്കൻ പ്രതികരിച്ചു. ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തെയും ദ്രോഹിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

 പ്രക്ഷോഭത്തിന് ബി.ജെ.പി

നർകോട്ടിക് ജിഹാദ് വിവാദം ബി.ജെ.പി കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കുന്നതിനപ്പുറം അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ, കേന്ദ്ര അന്വേഷണം ആവശ്യപ്പെടുമെന്നും സുരേന്ദ്രൻ അറിയിച്ചു.

ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് ബിഷപ്പിനെ സന്ദർശിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും പിന്തുണ അറിയിച്ചു. ലൗ ജിഹാദ് വിഷയത്തിൽ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് നിർദേശം നൽകി. ഹിന്ദു ഐക്യവേദി നേതാക്കൾ ബിഷപ്പിനെ സന്ദർശിക്കാൻ അനുമതി തേടി. അതേ സമയം,വിവാദ പ്രസ്താവന പിൻവലിച്ച് ബിഷപ്പ് മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ അറിയിച്ചു.

 ബി​ഷ​പ്പി​ന് ​എ​ൻ.​എ​സ്.​എ​സ് പ​രോ​ക്ഷ​ ​പി​ന്തുണ

​ന​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദ് ​വി​ഷ​യ​ത്തി​ൽ​ ​പാ​ലാ​ ​ബി​ഷ​പ്പി​ന് ​പ​രോ​ക്ഷ​ ​പി​ന്തു​ണ​യു​മാ​യി​ ​എ​ൻ.​എ​സ്.​എ​സ്.​ ​സ്‌​നേ​ഹി​ച്ചും​ ​പ്ര​ലോ​ഭി​പ്പി​ച്ചും​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​നി​ർ​ബ​ന്ധി​ത​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തി​യു​ള്ള​ ​ഭീ​ക​ര​വാ​ദ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.
രാ​ജ്യ​ദ്രോ​ഹ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​ന്ന​വ​രെ​ ​അ​മ​ർ​ച്ച​ ​ചെ​യ്യേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്കു​ണ്ട്.​ ​ഇ​തി​ന് ​ഏ​തെ​ങ്കി​ലും​ ​മ​ത​ത്തി​ന്റെ​യോ​ ​സ​മു​ദാ​യ​ത്തി​ന്റെ​യോ​ ​പ​രി​വേ​ഷം​ ​ന​ൽ​കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ൾ​ക്ക് ​വ​ശം​വ​ദ​രാ​കാ​തി​രി​ക്കാ​ൻ​ ​ജ​ന​ങ്ങ​ളും​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ളും​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​പാ​ലി​ക്ക​ണം.​ ​മ​ത​വി​ദ്വേ​ഷ​വും​ ​വി​ഭാ​ഗീ​യ​ത​യും​ ​വ​ള​ർ​ത്തി​ ​രാ​ജ്യ​ത്തെ​ ​അ​പ​ക​ട​ത്തി​ലേ​ക്ക് ​ന​യി​ക്കു​ന്ന​ ​പ്ര​വ​ണ​ത​ക​ളെ​ ​തൂ​ത്തെ​റി​യാ​ൻ​ ​കൂ​ട്ടാ​യി​ ​പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 സർക്കാർ നോക്കുകുത്തിയാവരുത്: വി.ഡി. സതീശൻ
തിരൂർ: നാർക്കോട്ടിക് ജിഹാദ് പരാമർശമുപയോഗിച്ച് രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ ശ്രമത്തിന് മുന്നിൽ സർക്കാർ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരൂരിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലെ വ്യാജ ഐഡികളുപയോഗിച്ചാണ് തമ്മിലടിപ്പിക്കാൻ ശ്രമം. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. സമുദായങ്ങൾ തമ്മിലടിച്ചോട്ടെ എന്ന മട്ടിൽ സംസ്ഥാന സർക്കാർ നോക്കുകുത്തിയാവരുത്. സി.പി.എമ്മിന് ഈ വിഷയത്തിൽ ഒരു നയമില്ല. തമ്മിലടിക്കുന്നെങ്കിൽ അടിച്ചോട്ടെ എന്ന അജൻഡ സി.പി.എമ്മിനുണ്ടോ എന്ന സംശയമുളവാക്കുന്നതാണ് പാർട്ടി സെക്രട്ടറി വിജയരാഘവന്റെ പ്രതികരണം. കോൺഗ്രസ് ഇതിനകത്ത് കക്ഷി ചേരുന്നില്ല. രണ്ട് സമുദായങ്ങളോടും സംയമനം പാലിക്കാനാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. സംഘർഷം വലുതാവാതിരിക്കാനുള്ള ശ്രമമാണ് തങ്ങളുടേത്. കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കിൽ അധികാരികളെ അറിയിക്കണം. തെളിവുകളുണ്ടെങ്കിൽ കൈമാറണം. പറയുന്നത് വസ്തുതയല്ലെങ്കിൽ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.

 കേ​ന്ദ്രഅ​ന്വേ​ഷ​ണം തേ​ടും: ​കെ.​സു​രേ​ന്ദ്രൻ

​പാ​ലാ​ ​ബി​ഷ​പ്പ് ​ഉ​ന്ന​യി​ച്ച​ ​ന​ർ​കോ​ട്ടി​ക് ​ജി​ഹാ​ദ് ​വി​വാ​ദ​ത്തെ​ക്കു​റി​ച്ച് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​ത​യ്യാ​റാ​കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
ക്രൈ​സ്ത​വ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ആ​ശ​ങ്ക​ക​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യാ​തെ,​ ​അ​തു​ന്ന​യി​ച്ച​ ​പാ​ലാ​ ​ബി​ഷ​പ്പി​നെ​ ​വ​ള​ഞ്ഞി​ട്ട് ​ആ​ക്ര​മി​ക്കു​ന്ന​ത് ​ബി.​ജെ.​പി​ക്ക് ​നോ​ക്കി​നി​ൽ​ക്കാ​നാ​കി​ല്ല.​ ​ഭി​ന്ന​ത​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​ബി​ഷ​പ്പി​നെ​തി​രെ​ ​രം​ഗ​ത്തു​ ​വ​ന്ന​വ​രാ​ണ്.മു​സ്ലീം​ ​സ​മൂ​ഹ​ത്തി​ലെ​ ​ഉ​ൽ​പ​തി​ഷ്ണു​ക്ക​ളാ​യ​ ​പ​ണ്ഡി​ത​ർ​ ​തു​റ​ന്ന​ ​ച​ർ​ച്ച​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​ക​ണം​ .​പാ​ലാ​ ​ബി​ഷ​പ്പി​നെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ഈ​രാ​റ്റു​പേ​ട്ട​യി​ലെ​ ​ഗു​ണ്ടാ​ ​സം​ഘ​ങ്ങ​ളെ​ ​അ​നു​വ​ദി​ക്കി​ല്ല..​ചി​ല​രെ​യൊ​ക്കെ​ ​ഭ​യ​ന്നും​ ​മ​റ്റു​ ​ചി​ല​ ​ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​വി.​ഡി.​സ​തീ​ശ​നു​മെ​ല്ലാം​ ​ബി​ഷ​പ്പി​നെ​തി​രെ​ ​രം​ഗ​ത്തു​ ​വ​ന്ന​ത്.​ ​അ​വ​ർ​ ​ച​ർ​ച്ച​യ്ക്ക് ​അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.

 ബൂ​ത്ത് ​ത​ലം വ​രെ​ ​മാ​റ്റം
നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞ​ടു​പ്പി​ലെ​ ​ബി​ജെ​പി​ ​പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള​ ​അ​ഞ്ച് ​സ​ബ്ക​മ്മി​റ്റി​ക​ളു​ടെ​ ​റി​പ്പോ​ർ​ട്ടി​ലെ​ ​ച​ർ​ച്ച​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ബി​ജെ​പി​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ബൂ​ത്ത് ​മു​ത​ൽ​ ​സം​സ്ഥാ​ന​ ​ത​ലം​ ​വ​രെ​ ​മാ​റ്റം​ ​വ​രു​ത്തും.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​ജ​ന്മ​ദി​ന​മാ​യ​ 17​ ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ 7​ ​വ​രെകേ​ര​ള​ത്തി​ലും​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​എ​ല്ലാ​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ആ​യു​സി​നും​ ​ആ​രോ​ഗ്യ​ത്തി​നു​മാ​യി​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​പൂ​ജ​ക​ളും​ ​ന​ട​ത്തും

TAGS: PALA BISHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.