കുളമാവ്: എക്സൈസ് സംഘത്തെ കണ്ട് ഓടുന്നതിനിടയിൽ കുളമാവ് ഡാമിൽ വീണ് മദ്ധ്യവയസ്ക്കൻ മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. മുത്തിയുരുണ്ടയാറിൽ കോഴിക്കട നടത്തുന്ന മലയിൽ ബെന്നി (47)യാണ് മരിച്ചത്. വ്യാജമദ്യം അന്വേഷിച്ച് എത്തിയ എക്സ്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപെടുന്നതിനിടെ ഡാമിൽ വീണതാണെന്ന് പറയുന്നു. കോഴിക്കട നടത്തുന്ന ബെന്നിയുടെ കടയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ ഓടിയത്. ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. മൂലമറ്റത്തു നിന്നെത്തിയ അഗ്നി രക്ഷാ സേന മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബെന്നിയുടെ കടയിൽ നിന്ന് ഒരു ലിറ്റർ ചാരായവും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |