SignIn
Kerala Kaumudi Online
Saturday, 25 April 2026 3.19 PM IST

ഫോൺ വിളിക്കാം, മെസേജ് വായിക്കാം,ചിത്രങ്ങളെടുക്കാം, വഴി കണ്ടെത്താം; കാണുന്നതുപോലെ സിമ്പിൾ കണ്ണടയല്ല ഷവോമി പുറത്തിറക്കിയത്

Increase Font Size Decrease Font Size Print Page
smart

സ്‌മാർട് ഫോൺ വിപണിയിൽ മികച്ച സ്വാധീനമുള‌ള ഷവോമി അവരുടെ ഏറ്റവും പുതിയ സ്‌മാർട് ഗ്ളാസ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവയാണ് നാളെ വിപണിയിലെത്തുകയെന്ന് കമ്പനി ഇന്ന് അറിയിച്ചു. കണ്ടാൽ സാധാരണ കണ്ണടയാണെന്ന് തോന്നുമെങ്കിൽ തെറ്റി. മൈക്രോ എൽഇഡി ടെക്‌നോളജിയാണ് കണ്ണടയുടെ രൂപമുള‌ള സ്‌മാർട് ഗ്ളാസിനുള‌ളത്. 0.13 ഇഞ്ച് മൈക്രോഎൽഇഡി ഡിസ്‌പ്ളേയുള‌ള കണ്ണടയ്‌ക്ക് 51 ഗ്രാമാണ് ഭാരം.

സന്ദേശങ്ങളും അവയുടെ നോട്ടിഫിക്കേഷനുകളും കാണാനും കോൾ ചെയ്യാനും വഴി കണ്ടെത്താനും ചിത്രങ്ങളെടുക്കാനും എന്തിന് പരിഭാഷപ്പെടുത്താനും സഹായിക്കും ഈ സ്‌മാർട് ഗ്ളാസുകൾ. ഒപ്റ്റിക്കൽ വേവ്ഗൈഡ് ലെൻസിന്റെ മൈക്രോസ്‌കോപ്പിക് ഗ്രേറ്റിംഗ് സ്‌ട്രക്‌ചർ വഴിയാണ് പ്രകാശരശ്‌മികളെ സ്‌മാർട്ട് ഗ്ളാസ് കണ്ണിലേക്ക് കടത്തിവിടുക.

സിയാവൊ എഐ വോയിസ് അസിസ്‌റ്റന്റ് വഴിയാണ് വാചകങ്ങൾ സ്‌മാർട്ട് ഗ്ളാസ് പരിഭാഷപ്പെടുത്തുക. 5 മെഗാപിക്‌സൽ ക്യാമറയാണ് ഇതിനുള‌ളത്. വൈഫൈ ബ്ളൂടൂത്ത് സംവിധാനവും ഇതിലുണ്ട്. ആൻഡ്രോയിഡ് വഴിയാണ് ഇവ പ്രവർത്തിക്കുക. എന്നാൽ പ്രധാനപ്പെട്ട വിവരങ്ങൾ മാത്രമേ സ്‌മാർട് ഗ്ളാസ് കാണിക്കുകയുള‌ളു. സ്‌മാർട്ഫോണിനൊപ്പമുള‌ള ഉപകരണമായല്ല സ്വതന്ത്ര്യ സ്‌മാർട് ഉപകരണമായാണ് സ്‌മാർട് ഗ്ളാസിനെ ഷവോമി അവതരിപ്പിക്കുന്നത്.എന്നാൽ സ്‌മാർട് ഗ്ളാസിന്റെ വില എത്രയെന്ന് ഷവോമി പറഞ്ഞിട്ടില്ല.

TAGS: SMART GLASS, XIAOMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.