കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നിന് കാസർകോട് ഗസ്റ്റ് ഹൗസിൽവച്ചാണ് ചോദ്യം ചെയ്യൽ.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയ്ക്ക് മുൻപാകെ ഹാജരാകുമെന്ന് സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്നാണ് കേസ്.
തനിക്ക് രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽ ഫോണും ലഭിച്ചെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.നിലവിൽ സുരേന്ദ്രൻ മാത്രമാണ് കേസിലെ ഏക പ്രതി. ഐ പി സി 171 B, E വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |