കാസർകോട് : കണ്ണൂർ സർവ്വകലാശാലയിലെ സിലബസ് മരവിപ്പിച്ചതോടെ കേരളത്തിലെ സി.പി.എം-കോൺഗ്രസ് അന്തർധാര വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. വി.ഡി. സതീശനും കെ.എസ്.യുവും ആവശ്യപ്പെടുമ്പോഴേക്കും ദേശീയ നേതാക്കളെക്കുറിച്ചുള്ള പാഠഭാഗം സിലബസിൽ നിന്നു പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് അത്ഭുതപ്പെടുത്തുന്നതാണ്.
ജിഹാദികളുടെ സമ്മർദ്ദവും സിലബസ് പിൻവലിക്കാൻ പിണറായി വിജയനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ നിന്നു നേതാക്കൾ കൂട്ടത്തോടെ സി.പി.എമ്മിലേക്ക് പോകുന്നത് രണ്ട് പാർട്ടികളും തമ്മിൽ വ്യത്യാസമില്ലാത്തതുകൊണ്ടാണ്. സി.പി.എമ്മിനെ നേരിടാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |