SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.13 PM IST

35 സീറ്റ് കിട്ടിയാൽ ബിജെപി എങ്ങനെ കേരളം ഭരിക്കും, മറുപടിയുമായി കെ സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
k-surendran-

തിരുവനന്തപുരം : ബി.ജെ.പി 35 സീറ്റ് നേടുമെന്നും കേരളം ഭരിക്കുമെന്നും കെ,​സുരേന്ദ്രൻ പറഞ്ഞത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ വാദം ആവർത്തിക്കുകയാണ് സുരേന്ദ്രൻ. 35സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം 4 സീറ്റ് കൊണ്ട് ഞങ്ങൾ മറ്റത്തൂർ ഭരിക്കുന്നില്ലേ,​ അതു പോലെ ഭരിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ സാക്ഷി നിറുത്തിയായിരുന്നു സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രയോജനപ്പെടുത്തിയ ഓപ്പറേഷൻ താമരയ്ക്ക് സമാനമായിരുന്നു മറ്റത്തൂരിലെ നീക്കം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോൺഗ്രസ് അംഗങ്ങളും ഒന്നിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ചത്. നാല് ബി.ജെ.പി അംഗങ്ങൾക്കൊപ്പം രാജി വച്ച കോൺഗ്രസ് അംഗങ്ങളും വോട്ട് ചെയ്തതോടെ കോൺഗ്രസ് വിമത ടെസി ജോസ് കല്ലറക്കൽ ,​ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റായി. സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ ഡി.സി.സി ജനറൽ സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്റിനെയും കോൺഗ്രസ് പുറത്താക്കിയിരുന്നു.

TAGS: K SURENDRAN, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY