SignIn
Kerala Kaumudi Online
Monday, 07 July 2025 2.17 AM IST

'സി.വി.കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചരിത്രലേഖനങ്ങൾ' പ്രകാശനം ചെയ്തു

Increase Font Size Decrease Font Size Print Page
cv-kunjiraman

തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ പിതാവും മലയാള സാഹിത്യത്തിലെ സവ്യസാചിയുമായ സി.വി.കുഞ്ഞുരാമന്റെ പ്രധാന ലേഖനങ്ങളിൽ നിന്ന് സമാഹരിച്ചവ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സി.വി. കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചരിത്രലേഖനങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി,​ പ്രസാധകരായ കലാപൂ‌ർണ പബ്ളിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. പി.കെ.സുകുമാരനിൽ നിന്ന് പുസ്തകം സ്വീകരിച്ച് നിർവഹിച്ചു. അദ്ധ്യാപകനും പ്രമുഖ പത്രപ്രവർത്തന ചരിത്രകാരനുമായ ജി. പ്രിയദർശനൻ ആണ് ലേഖനങ്ങളുടെ സമ്പാദകൻ.

മലയാള ഗദ്യസാഹിത്യത്തിന് എക്കാലവും സ്വീകരിക്കാവുന്ന ശൈലീമാതൃകയാണ് സി.വി. കുഞ്ഞുരാമന്റെ രചനകളെന്ന് പ്രകാശന കർമ്മം നിർവഹിച്ച് ദീപു രവി പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങൾ അഥവാ ദേവസ്വങ്ങൾ,​ തീയ്യർ,​ കന്യാകുമാരി,​ ബ്രഹ്മണമതം,​സർപ്പാരാധന,​ കൊടുങ്ങല്ലൂർ സ്മരണ,​ കൂടൽമാണിക്യം സത്യഗ്രഹം,​ ഭ്രാന്തൻ ചാന്നാൻ,​ മതവിശ്വാസം തുടങ്ങി സി.വി. കുഞ്ഞുരാമന്റെ 26 ലേഖനങ്ങളും അനുബന്ധ കുറിപ്പുകളും ഉൾക്കൊള്ളുന്നതാണ് ഗ്രന്ഥം.

കൗമുദി ബിൽഡിംഗ്സിൽ നടന്ന പ്രകാശന ചടങ്ങിൽ ജി. പ്രിയദർശനൻ,​ കേരളകൗമുദി എക്സിക്യുട്ടീവ് എഡിറ്റർ എസ്.എസ്. സതീശ് ,ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ്,വർക്കല ലേഖകൻ കെ.ജയപ്രകാശ് , കലാപൂർണ പബ്ലിക്കേഷൻസ് എക്സിക്യുട്ടീവ് എഡിറ്റർ ഡോ.എസ്. ജയപ്രകാശ്, പ്രജീൻ പ്രിയദർശനൻ എന്നിവർ പങ്കെടുത്തു.

TAGS: CV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.