SignIn
Kerala Kaumudi Online
Monday, 21 September 2026 5.38 PM IST

പൊലീസ് ഉന്നതർക്കെതിരെ അന്വേഷണത്തിന് സാദ്ധ്യത

investigation

തിരുവനന്തപുരം: മോൻസണുമായി ബന്ധം പുലർത്തിയ വിരമിച്ചവർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വന്നേക്കും. ഡൽഹിയിലുള്ള പൊലീസ് മേധാവി അനിൽകാന്ത് തിരിച്ചെത്തിയാൽ തീരുമാനമാവും. പൊലീസുകാരുടെ ചങ്ങാത്തത്തെക്കുറിച്ച് ജില്ലാ സ്‌പെഷൽ ബ്രാഞ്ച് നിരവധി റിപ്പോർട്ടുകൾ കൈമാറിയെങ്കിലും ഉന്നത സ്വാധീനത്തിൽ നടപടികളുണ്ടായില്ല. ലൈസൻസില്ലാതെ പുരാവസ്തു കച്ചവടം നടത്തിയതിന് കേസെടുക്കാമായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും നടപടി ഉണ്ടായില്ല. കേസുകൾ ഒതുക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്താനും നിരവധി ഉദ്യോഗസ്ഥർ ഇടപെട്ടതായും പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ച നടന്നതായും സ്പെഷ്യൽബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഡി.ഐ.ജിയായിരുന്ന സുരേന്ദ്രൻ കൊച്ചി കമ്മിഷണറായിരിക്കെ മോൻസണുമായി നടത്തിയ ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA