ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ ആറിന് തളിപ്പറമ്പിൽ തുടങ്ങും. കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായത്.റോഷൻ മാത്യുവും നിഖില വിമലുമാണ് കൊത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറിന്റേതാണ് രചന. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |