SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.46 PM IST

മഴക്കാലത്ത് വീട്ടിൽ ഉറുമ്പ് ശല്യമുണ്ടോ,​ പ്രതിവിധി വീട്ടിൽത്തന്നെ ഒരുക്കാം

ants-

ഉറുമ്പുശല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ചില്ലറയല്ല. വീടുകളിലാണ് ഉറുമ്പു ശല്യം കൂടുതൽ പ്രശ്നമാകുന്നത്. അടുക്കള മുതൽ ബെഡ്റൂമിലും ബാത്ത്മിലും വരെ ഉറുമ്പുകൾ എവിടെനിന്നെങ്കിലും പ്രത്യക്ഷപ്പെടും. മഴക്കാലമാണെങ്കിൽ പറയുകയും വേണ്ട. മധുരമുള്ള ഭക്ഷണസാധനങ്ങളിലാണ് ഉറുമ്പുകൾ ആദ്യം എത്തുന്നത്. ചില കാര്യങ്ങൾ ചെയ്താൽ ഉറുമ്പിന്റെ ശല്യം ഒരുപരിധി വരെ അകറ്റാൻ സാധിക്കും.

വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഉറുമ്പ് ശല്യം അകറ്റുന്നതിന് ആദ്യം ചെയ്യേണ്ടത്. ആഹാരവസ്തുക്കള്‍ വീടുകളില്‍ ഡൈനിംഗ് ടേബിളിലുൾപ്പെടെ പല സ്ഥലത്തും കിടക്കുന്നത് ഉറുമ്പിന്റെ ശല്യം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. അടുക്കളയിലെ അലമാരയും ഷെൽഫും അടുക്കി പെറുക്കി സൂക്ഷിക്കേണ്ടതാണ്. ആഹാരസാധനങ്ങള്‍, തേന്‍, സ്‌നാക്സ്,​ പഞ്ചസാരപാത്രങ്ങൾ എന്നിവ നന്നായി അടച്ചു സൂക്ഷിക്കുക.

ബോറിക്ക് ആസിഡ് - അഥവാ ഉറുമ്പ് പൊടിയാണ് സാധാരണയായി ഉറുമ്പിനെ തുരത്താൻ ഉപയോഗിക്കുന്നത്. ഈ പൊടി ഉറുമ്പ് വരുന്ന ഇടങ്ങളില്‍ വിതറാം. കുട്ടികള്‍ ഇതിനടുത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കണം . നാരങ്ങയുടെ നീര് ഉറുമ്പിനെ തുരത്താൻ ഉപയോഗിക്കാം. . നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റാൻ സഹായിക്കും. നാരങ്ങാനീരും വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന വഴികളിൽ തളിച്ചാൽ ഉറുമ്പിനെ തടയാനാകും.

വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തില്‍ ചേര്‍ത്തു ഉറുമ്പിന്‍ കൂട്ടിലേക്ക് സ്പ്രേ ചെയ്യുന്നതു വഴിയും ഉറുമ്പിന്റെ ശല്യം കുറയ്ക്കാം. വാതില്‍, ജനല്‍ എന്നിവിടങ്ങളില്‍ ഇവ സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്.. കറുവാപ്പട്ടയുടെ പൊടിയും ഉറുമ്പുകളെ വീട്ടിൽ നിന്ന് അകറ്റി നിറുത്തും. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴികളിൽ വിതറിയാൽ മതി. ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും കുരുമുളക് പൊടി വിതറിയാലും മുളക് പൊടി ഉറുമ്പ് വരുന്ന വഴികളില്‍ പൊടിച്ചു ഇട്ടാലും ഉറുമ്പിനെ ഓടിക്കാൻ കഴിയും .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.