SignIn
Kerala Kaumudi Online
Saturday, 19 September 2026 3.11 AM IST

തിരഞ്ഞെടുപ്പ് തോൽവി,​ കൊല്ലത്ത് ഏഴുപേർക്കെതിരെ നടപടി,​ രണ്ടു നേതാക്കളെ തരംതാഴ്‌ത്തി

cpm

കൊല്ലം : കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തിരഞ്ഞെടുപ്പ് തോൽവികളിൽ നടപടിയെടുത്ത് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആര്‍. വസന്തന്‍, എന്‍.എസ്. പ്രസന്നകുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി. തുളസീധരക്കുറുപ്പ് ഉള്‍പ്പെടെ അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ധാരണയായി.

എസ്. രാജേന്ദ്രന്‍ കണ്‍വീനറായ കമ്മിഷനാണ് തോല്‍വി അന്വേഷിച്ചത്. സ്ഥാനാര്‍ത്ഥികളും ഘടകകക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കള്‍ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM, KOLLAM CPM, MERCYKUTTY AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA