SignIn
Kerala Kaumudi Online
Friday, 11 September 2026 8.40 AM IST

മുസ്ലിം സമുദായത്തെ അവഹേളിക്കുന്ന സമീപനം, അലി അക്ബറിന് പിന്നാലെ ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാജിവച്ച് താഹ ബാഫഖി തങ്ങളും 

bjp

മലപ്പുറം : ന്യൂനപക്ഷമോർച്ച സംസ്ഥാന സമിതി അംഗമായ താഹ ബാഫഖി തങ്ങൾ ബിജെപിയിൽ നിന്ന് രാജി വച്ചു. മുസ്ലിം സമുദായത്തെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്ന് രാജികത്തിൽ രാജിക്കത്തിൽ അദ്ദേഹം ആരോപിക്കുന്നു. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ അബ്ദുൽ റഹ്മാൻ ബാഫക്കി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങൾ. തന്റെ കുടുംബപ്പേര് വച്ച് ബി ജെ പി മാർക്കറ്റിംഗ് നടത്തിയെന്നും ഇദ്ദേഹം ആരോപിക്കുന്നു.

അതേസമയം സംവിധായകൻ അലി അക്ബറും ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാജിവച്ചിരുന്നു. എന്നാൽ താൻ ബി ജെ പി പ്രവർത്തകനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുൻ സംസ്ഥാന സെക്രട്ടറി എ കെ നസീറിനെ കഴിഞ്ഞ ദിവസം പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് അലി അക്ബർ സംസ്ഥാന സമിതി അംഗത്വം വേണ്ടെന്ന് വച്ചത്.

പാർട്ടിയിൽ ആൾക്കൂട്ടം ഉണ്ടാകുന്നതിന് മുൻപ് ബിജെപിയിലെത്തിയ മുസ്ളീം യുവാവാണ് നസീർ. തന്നെപ്പോലെ അഞ്ചോ ആറോ വർഷം മുൻപ് പാർട്ടിയിലെത്തിയയാളല്ല. വ്യക്തിപരമായ തന്റെ അഭിപ്രായമാണ് നസീറിനെ സംബന്ധിച്ചുളള പോസ്‌റ്റെന്നും അലി അക്ബർ അഭിപ്രായപ്പെട്ടു. കമ്മിറ്റി അംഗമായിരിക്കെ നസീറിന്റെ വിഷമത്തെക്കുറിച്ച് സംസാരിക്കാനാവില്ല. അത് പറയുന്നതിന് വേണ്ടിയാണ് സംസ്ഥാന സമിതിയിൽ നിന്നും രാജിവച്ചതെന്നും അലി അക്ബർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALI AKBAR, BJP, RESIGN FROM BJP, PUZHA MUTHAL PUZHA VARE, CROWD FUNDING, BJP KERALA, KSURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA