തിരുവനന്തപുരം: കേരള എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എ.യുടെയും ആഭിമുഖ്യത്തിൽ നവകേരളവും സിവിൽ സർവീസും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തും. 19 ന് രാവിലെ 10.30 ന് യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.രാജൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.
ഭാരവാഹികൾ
തിരുവനന്തപുരം: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായി ജോജി അലക്സ് ( പ്രസിഡന്റ്), ഡോ. സി.എൽ. ജോഷി, ഡോ. നിഷാ. വി (വൈസ് പ്രസിഡന്റുമാർ), ഡോ. സി. പത്മനാഭൻ ( ജനറൽ സെക്രട്ടറി) , എ. നിശാന്ത്, പി. ഹരിദാസ്, ഡോ. വി. പി. മാർക്കോസ്, ഡോ. ടി.ആർ. മനോജ് (സംസ്ഥാന സെക്രട്ടറിമാർ), ഡോ. കെ. ആർ. കവിത ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.