ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പട്ടാഭിരാമൻ ന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. സെക്രട്ടേറിയറ്റും, വെട്ടിമുറിച്ച കോട്ടയും, പത്മനാഭസ്വാമി ക്ഷേത്രവും ഒക്കെ ചേർന്ന തിരുവനന്തപുരമാണ് മോഷൻ പോസ്റ്ററിലുള്ളത്. ജയറാമും കണ്ണൻ താമരക്കുളവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമൻ. തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും പുതിയ ചിത്രമായി എത്തുന്നത്.
അയ്യർ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടെയാണ് പട്ടാഭിരാമന്റെ ടൈറ്റിൽ സെറ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. പുത്തൻ പണം, കനൽ, പുതിയ നിയമം, സോളോ തുടങ്ങി നിരവധി സിനിമകൾ നിർമ്മിച്ച അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് പട്ടാഭിരാമൻ നിർമ്മിക്കുന്നത്.
മാധുരി ബ്രഗൻസ, പാർവതി നമ്പ്യാർ, ലെന എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, രമേശ് പിഷാരടി, സായികുമാർ, നന്ദു, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, ഇടവേള ബാബു, കുഞ്ചൻ, ബിജു പപ്പൻ, ബാലാജി, പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ, വനിതാ കൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ്, അഞ്ജലി, തെസ്നിഖാൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |