പനാജി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഫിലിം പേഴ്സണാലിറ്റി ഒഫ് ദ ഈയർ അവാർഡിന് പ്രശസ്ത നടിയും യു.പി.യിലെ മഥുരയിൽ നിന്നുള്ള ലോക് സഭാംഗവുമായ ഹേമമാലിനിയേയും കവിയും ഗാനരചയിതാവും സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്സണുമായ പ്രസൂൺ ജോഷിയേയും തിരഞ്ഞെടുത്തു.ഗോവയിൽ നാളെ ( ശനി ) ആരംഭിക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഇഫി ) ഈ അവാർഡ് സമ്മാനിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |