SignIn
Kerala Kaumudi Online
Sunday, 06 July 2025 10.47 PM IST

ഒരുകിലോ തക്കാളി തന്നാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ, രണ്ടുബിരിയാണി വാങ്ങിയാൽ തക്കാളി ഫ്രീ

Increase Font Size Decrease Font Size Print Page
briyani

കാഞ്ചീപുരം: ഒരുകിലോ തക്കാളി തന്നാൽ ഒരു അടിപൊളി ചിക്കൻബിരിയാണി ഫ്രീ. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലിന്റേതാണ് ഈ സ്പെഷ്യൽ ഓഫർ. തീർന്നില്ല, രണ്ടു ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി തിരികെ കിട്ടും. തക്കാളിയുടെ വില റോക്കറ്റിനെക്കാൾ വേഗത്തിൽ കുതിച്ചുയർന്നതോടെയാണ് സ്പെഷ്യൽ ഓഫറുമായി ഹോട്ടൽ എത്തിയത്. ഇന്നലെ ഒറ്റദിവസത്തേക്കുമാത്രമായിരുന്നു ഓഫറെങ്കിലും ബിരിയാണി വാങ്ങാൻ ആൾക്കാരുടെ ഇടിച്ചുകയറ്റമായിരുന്നു.

രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫർ കച്ചവടം.രണ്ടു ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതൽ. 80 രൂപയായിരുന്നു ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്നാട്ടിൽ കിലോയ്ക്കു 140 രൂപവരെയാണ് തക്കാളിയുടെ വില. വിലക്കയറ്റം നിയന്ത്രിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ഓഫർ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു.

തക്കാളിക്കെന്നല്ല ഒട്ടുമിക്ക പച്ചക്കറികളുടെയും വില കുതിച്ചുകയറുകയാണ്. മഴയും ഡീസൽ വില കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇനിയും വില കൂടാനാണ് സാദ്ധ്യത. എന്നാൽ ഇടനിലക്കാരാണ് വില കൂട്ടുന്നതെന്നാണ് കൃഷിക്കാർ പറയുന്നത്. വിപണിയിൽ പൊള്ളുന്ന വിലയാണെങ്കിലും കൃഷിക്കാർക്ക് അതിന്റെ നേട്ടമൊന്നും കിട്ടുന്നില്ലെന്നും അവർ പറയുന്നു.

TAGS: BIRYANI, SHOP IN THAMILNADU, OFFER, FREE TOMATOES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.