ന്യൂഡൽഹി:വാക്സിൻ എടുത്തവരെപ്പോലും ബാധിക്കുമെന്ന് ആശങ്കയുള്ള കൊവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദമായ ഒമൈക്രോണിനെതിരെ ഇന്ത്യയിലും അതീവ ജാഗ്രത.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് ജർമ്മനിയും ഇസ്രയേലും അടക്കം പത്തോളം രാജ്യങ്ങളിലും ബാധിച്ചെന്ന് വ്യക്തമായതോടെ ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ത്യയിൽ ക്വാറന്റൈൻ നിർബന്ധമാക്കി. ഇവരെ പ്രത്യേകം നിരീക്ഷിക്കും.സാമ്പിൾ ജനിതക പരിശോധന നടത്തും.
ഇന്ത്യയുടെ വാക്സിനുകൾ അംഗീകരിച്ചിട്ടുള്ള മറ്റു രാജ്യങ്ങളിൽ നിന്നുവരുന്നവർ ആർ.ടി.പി.സി.ആർ.പരിശോധനയ്ക്ക് വിധേയമാവണം.
തയ്യാറെടുപ്പുകളും വാക്‌സിനേഷൻ പുരോഗതിയും വിലയിരുത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശങ്ങൾ നൽകിയത്.
ഒമൈക്രോൺ വകഭേദം കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകണം. ജനിതക പരിശോധന വർദ്ധിപ്പിക്കുകയും കൂടുതൽ സ്ഥലങ്ങളിൽ നടത്തുകയും വേണം. മാസ്‌ക് ധരിക്കലും സാമൂഹ്യ അകലവും കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
മരുന്നും വെന്റിലേറ്ററും ഉറപ്പാക്കണം
സ്പൈക്കിന് കരുത്ത് വാക്സിൻ അതിജീവിക്കും
ഒമൈക്രോൺ ഗ്രീക്ക് അക്ഷരം
ജനീവ: കൊവിഡ് വകഭേദമായ ബി.1.1.529 ന് 'ഒമൈക്രോൺ' എന്ന് പേരിട്ടത് ലോകാരോഗ്യ സംഘടന. ഗ്രീക്കിലെ പതിനഞ്ചാമത്തെ അക്ഷരമാണിത്. ആദ്യത്തെ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ പേരുകളിൽ വകഭേദങ്ങളുണ്ട്. ഡെൽറ്റയാണ് അപകടകാരി. അതിനേക്കാൾ മാരകമാണ് ഒമൈക്രോൺ.
വിമാനങ്ങൾ വിലക്കി
ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വേ, നമീബിയ, ഹോങ്കോംഗ്, ഇസ്രയേൽ, ബൽജിയം,ജർമ്മനി എന്നിവിടങ്ങളിലും ഒമൈക്രോൺ കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ 27 യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക, കാനഡ, സൗദി അറേബ്യ ,ബ്രിട്ടൻ, യു.എ.ഇ , ബെഹ്റൈൻ എന്നീ രാജ്യങ്ങളും വിലക്കി.ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ എത്തിയ വിമാനയാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമൈക്രോണെന്ന് ഉറപ്പില്ല.
കേരളത്തിൽ 7 ദിവസം ക്വാറന്റൈൻ
``ഡിസംബർ 15മുതൽ അന്താരാഷ്‌ട്ര വിമാനയാത്ര പുനഃരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കും.''
- നരേന്ദ്രമോദി, പ്രധാനമന്ത്രി
``കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. വാക്‌സിനെടുക്കാത്തവർ എത്രയും വേഗം എടുക്കണം.''
-വീണാ ജോർജ്, ആരോഗ്യമന്ത്രി