കോഴിക്കോട്: മുസ്‌ലിങ്ങൾ ഹലാലായ ഭക്ഷണമേ കഴിക്കൂവെന്നത് പുതിയ കാര്യമല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. '1921: സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികാലങ്ങൾ" എന്ന വിഷയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാഡമിക് സമ്മേളനത്തിന്റെ സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസത്യങ്ങൾ പറഞ്ഞ് പ്രചരിപ്പിച്ച് വിദ്വേഷവും വർഗീയതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം.
അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ മൃഗങ്ങളുടെയും പക്ഷികളുടെയും ഇറച്ചി മുസ്‌ലിമിന് ഭക്ഷിക്കാൻ പാടില്ല. ശരിയായ രീതിയിൽ അറവ് നടത്തിയ ഭക്ഷണം ലഭിക്കുമെന്ന് സൂചിപ്പിക്കാൻ പല ഹോട്ടലുകളും ഹലാൽ ബോർഡുകൾ വെക്കാറുണ്ട്. അതിന്റെ പേരിലാണിപ്പോൾ പരിഹാസമെന്നും അദ്ദേഹം പറഞ്ഞു.