ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. നിലവിൽ 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തുറന്നിരുന്ന ആറ് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. പെരിയാർ തീരത്ത് ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
ഇന്നലെ പുലർച്ചെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയായി ഉയർന്നിരുന്നു. ഇതിനുപിന്നാലെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്‌നാട് കൂടുതൽ ഷട്ടറുകൾ തുറന്നു. ഇതോടെ പെരിയാറിൽ നാലടിയിലേറെ ജലനിരപ്പ് ഉയർന്നിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി.
അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 2400.52 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.2401 അടിയെത്തിയാൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. പരമാവധി ജലം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉത്പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |