SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.24 PM IST

എസ് 400, ട്രയംഫ് ഇന്ത്യയുടെ മിസൈൽ കവചം

Increase Font Size Decrease Font Size Print Page
s-400

ന്യൂഡൽഹി:ഇന്ത്യ - റഷ്യ സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ ഇന്ന് നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂണിറ്റുകൾ ഇന്ത്യയിലേക്ക് അയച്ചു. കപ്പലിൽ അയച്ച ഇവ ഈ മാസം മദ്ധ്യത്തോടെ ഇന്ത്യയിൽ എത്തും.

അമേരിക്കയുടെ മുറുമുറുപ്പും ഉപരോധ ഭീഷണിയും അവഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സന്നാഹമെന്ന് വിലയിരുത്തുന്ന ട്രയംഫ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. കഷ്ടിച്ച് പത്ത് മണിക്കൂർ മാത്രം നീളുന്ന പുട്ടിന്റെ സന്ദർശനത്തിന് മുമ്പ് തന്നെ റഷ്യ ഇവ ഇന്ത്യയിലേക്ക് അയച്ചത് അമേരിക്ക ഉൾപ്പെടെയുള്ള ശക്തികൾക്കുള്ള സന്ദേശം കൂടിയാണ്.

മൊത്തം അഞ്ച് ട്രയംഫ് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത വർഷം സെപ്റ്റംബറോടെ എത്തും. ഇന്ത്യയിൽ ഇപ്പോൾ എത്തുന്ന യൂണിറ്റുകൾ മൂന്ന് മാസത്തിനകം റഷ്യയുടെ സാങ്കേതിക സഹായത്തോടെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിക്കും.

ട്രയംഫ്

ഭൂതല - വ്യോമ മിസൈൽ കവചം

ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കും

വില ഒരു യൂണിറ്റിന് 30കോടി ഡോളർ (2250 കോടി രൂപ )

400, 250, 120, 40 കിലോമീറ്ററുകൾ റേഞ്ചുള്ള മിസൈലുകൾ

180 കിലോയും 24 കിലോയും ഭാരമുള്ള പോർമുനകൾ

മിസൈലുകളുടെ വേഗത മണിക്കൂറിൽ 17,000 കിലോമീറ്റർ

600 കിലോമീറ്റർ അകലെയുള്ള ശത്രു മിസൈലുകളെ തകർക്കും

ഒരു ലക്ഷ്യത്തിലേക്ക് രണ്ട് മിസൈലുകൾ

ചൈന ഉൾപ്പെടെ ചില രാജ്യങ്ങൾ ട്രയംഫ് വാങ്ങിയിട്ടുണ്ട്

TAGS: ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY