ജെയിംസ് ആൻഡ് ആലീസിനും ഓട്ടർഷയ്ക്കും ശേഷം പ്രശസ്ത കാമറാമാൻ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഫോറൻസിക്കിൽ ടൊവിനോ തോമസ് നായകനാകുന്നു. ടൊവിനോ ഒരു ഫോറൻസിക്സ് സ്പെഷ്യലിസ്റ്റായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സെവന്ത് ഡേയുടെ തിരക്കഥാകൃത്തായ അഖിൽ പോളും അനസ്ഖാനും ചേർന്നാണ്.
ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.ഇതിന് മുൻപ് സുജിത്ത് ഒരു ബോളിവുഡ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നുണ്ട്.പൃഥ്വിരാജ് നായകനായി അഭിനയിച്ച എസ്രയുടെ റീമേക്കാണിത്.
കൽക്കി, ലൂക്ക എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷം പി. ബാലചന്ദ്രൻ തിരക്കഥ രചിക്കുന്ന ഒരു നവാഗതസംവിധായകന്റെ ചിത്രത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്. ഇതിനുശേഷം ജോസഫിന്റെ തിരക്കഥാകൃത്ത് ഷാഹി കബീർ രചന നിർവഹിക്കുന്ന ആരവത്തിൽ അഭിനയിക്കും. ആരവത്തിനുശേഷമാണ് ഫോറൻസിക്കിന് ടൊവിനോ ഡേറ്റ് നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |