
മോഹൻലാൽ നായകനായി തെലുങ്കിലും മലയാളത്തിലുമായി ചിത്രീകരിച്ച പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഡിസംബർ 25ന് തിയേറ്ററിൽ. നന്ദകിഷോർ ആണ് രചനയും സംവിധാനവും .സമർജിത്ത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, സിമ്രാൻ , നേഹ സക്സേന, രാമചന്ദ്ര രാജു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്റ, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതൂർ എന്നിവർ ചേർന്നാണ് നിർമ്മാണം.
ആഘോഷം
നരേൻ,വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ജോണി ആന്റണി , ജെയ്സ് ജോസ്, ബോബി കുര്യൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി അമൽ കെ.ജോബി രചനയും സംവിധാനവും നിർവഹിക്കുന്ന ആഘോഷം ക്രിസ്മസിന് തിയേറ്ററിൽ. രൺജി പണിക്കർ, റോസ്മിൻ, ദിവ്യദർശൻ,ഷാജു ശ്രീധർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ഗ്ലോബൽ മൂവി മേക്കേഴ്സിന്റെബാനറിൽ ഡോ. ലിസി .കെ.ഫെർണാണ്ടസ്, ഡോ.പ്രിൻസ് പോസി എന്നിവർ ചേർന്നാണ് നിർമ്മാണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |