SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.16 AM IST

കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദർശനസമയത്ത് ആ വിഷമങ്ങൾ മോദി നേരിൽ കണ്ടു; അവ പരിഹരിക്കാൻ പുതുവർഷത്തിന് ക്ഷേത്ര ജീവനക്കാർക്ക് പ്രധാനമന്ത്രി നൽകിയത് ഈ സമ്മാനം

Increase Font Size Decrease Font Size Print Page
chappal

വാരണാസി: കാശി വിശ്വനാഥ ധാമിലെ ജീവനക്കാർക്ക് പുതുവർഷ സമ്മാനം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ജോഡി ചണം കൊണ്ട് നിർമ്മിച്ച പാദരക്ഷകളാണ് പ്രധാനമന്ത്രി നൽകിയത്. ക്ഷേത്ര പരിസരത്ത് തോലുകൊണ്ടുള‌ളതോ റബറിൽ നിർമ്മിച്ചതോ ആയ ചെരുപ്പുകൾ ഉപയോഗിച്ചുകൂട. അതിനാൽ ചെരുപ്പിടാതെയാണ് ക്ഷേത്രത്തിലെ വഴികളിൽ ജീവനക്കാർ ജോലി ചെയ്യുന്നത്. ഈ വിവരം പ്രധാനമന്ത്രി അറിഞ്ഞതിനെ തുടർന്നാണ് പ്രകൃതിദത്തമായ ചണം കൊണ്ടുള‌ള അതിമനോഹരമായ ചെരുപ്പുകൾ പ്രധാനമന്ത്രി ജീവനക്കാർക്ക് നൽകിയത്.

പൂജാരിമാർ മുതൽ സുരക്ഷാ ജീവനക്കാർ വരെ സേവക് ജോലിക്കാർ മുതൽ ശുചിത്വ തൊഴിലാളികൾ വരെ ഇത്തരത്തിൽ കൊടും തണുപ്പിൽ നഗ്നപാദരായാണ് ജോലി ചെയ്‌തിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നതായാണ് വിവരം. തന്റെ മണ്ഡലത്തിലെ ഓരോ കാര്യങ്ങളും ഇത്തരത്തിൽ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുണ്ട്.

sandals

ഡിസംബർ 13നാണ് കാശി വിശ്വനാഥ ധാമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്. ഗംഗാനദീതടത്തിൽ ക്ഷേത്രത്തിൽ നിന്നും എളുപ്പത്തിലെത്തുന്നതിനുള‌ള വഴിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തിരുന്നു. 339 കോടി രൂപ ചിലവഴിച്ചാണ് പ്രോജക്‌ട് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി 23 കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, KASI VISWANATHA TEMPLE, SANDALS GIFT, PM MODI, VARANASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER