കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഭാര്യ ഡോ. ഗീത, മകൻ കാർത്തിക് എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർക്കും രണ്ടാം തവണയാണ് കൊവിഡ് ബാധിക്കുന്നത്. വീട്ടിൽ തന്നെ ഐസോലേഷൻ ചികിത്സയിലാണ്. എം.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന് എം.പി അഭ്യർത്ഥിച്ചു.
ഡോ. ഗീതയ്ക്ക് ഒരുമാസത്തിനകമാണ് വീണ്ടും കൊവിഡ് പോസിറ്റീവായത്.
എം.പി ഓഫീസ് തുറന്ന് പ്രവർത്തിക്കില്ല. ഓൺലൈൻ സംവിധാനത്തിൽ ഓഫീസ് സേവനം ലഭ്യമാണ്. ഇ - മെയിൽ: nkprem07@gmail.com.