കൊല്ലം: മാദ്ധ്യമപ്രവർത്തകയ്ക്ക് ഫോണിൽ അശ്ലീലം കാണിച്ച യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആറ്റിങ്ങലിൽ ബുധനാഴ്ചയായിരുന്നു സംഭവം.
അശ്ലീല ദൃശ്യങ്ങൾ കാണിച്ചയാളെ യുവതി പിടികൂടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർ പിന്തുടരാൻ ശ്രമിച്ചപ്പോൾ ഉടുമുണ്ട് അഴിച്ചെറിഞ്ഞാണ് ഇയാൾ ഓടിയത്. യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷം അറ്റിങ്ങൾ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. മാദ്ധ്യമപ്രവർത്തക വാഹനം കാത്തുനിൽക്കുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്നയാളാണ് ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചത്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാവി നിറമുള്ള മുണ്ടും നീല ഷർട്ടുമാണ് പ്രതി ധരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |