SignIn
Kerala Kaumudi Online
Friday, 15 May 2026 1.09 PM IST

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഈ വർഷാവസാനം വിവാഹിതരാകുന്നു; വാർത്തയുടെ സത്യാവസ്ഥ അറിയാം

rashmika-vijay

ബംഗളൂരു: തെലുങ്ക് ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഈ വർഷം അവസാനം വിവാഹിതരാകുന്നെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പതിവ് പോലെ ഈ വാർത്തയും ശുദ്ധ അസംബന്ധമാണെന്ന് കാണിച്ച് വിജയ് ദേവരകൊണ്ട രംഗത്ത് വന്നു. ട്വിറ്ററിലൂടെയാണ് താരം വാർത്തയോട് പ്രതികരിച്ചത്. ട്വീറ്റിൽ രശ്മികയേയോ വാർത്തയേയോ കുറിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും താരം ഉദ്ദേശിച്ചത് ഈ വാർത്ത തന്നെയെന്ന് ഉറപ്പാണ്.

ഇത് ആദ്യമായല്ല മാദ്ധ്യമങ്ങൾ ഇരുവരെയും ചേ‌ർത്ത് ഗോസിപ്പുകൾ വാർത്തയാക്കുന്നത്. ഇതിന് മുമ്പും പല തവണ ഇരുവരുടെയും വിവാഹ വാർത്തകളും താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും മറ്റുള്ള വാർത്തകളെല്ലാം അസംബന്ധമാണെന്നുമുള്ള രീതിയിൽ ഇരുവരും പ്രതികരിച്ചിരുന്നു. തെലുങ്ക് ചിത്രങ്ങളായ ഗീതാ ഗോവിന്ദത്തിലും ഡിയർ കോമ്രേഡിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെയേറെ ഹിറ്റായ രണ്ട് ചിത്രങ്ങളിലും രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ജോഡി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനാലാകണം മാദ്ധ്യമങ്ങൾ ഇവരെ കുറിച്ച് അടിക്കടി ഇത്തരം വാർത്തകൾ നൽകുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അല്ലു അർജുൻ നായകനായ പുഷ്പയാണ് രശ്മികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ വർഷം സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നുവിലും അമിതാഭ് ബച്ചന്റെ ഗുഡ് ബയ്യിലും രശ്മിന അഭിനയിക്കുന്നുണ്ട്. താരത്തിന്റെ ഹിന്ദി അരങ്ങേറ്റം കൂടിയാണ് ഈ ചിത്രങ്ങൾ. അതേസമയം തെലുങ്ക് - ഹിന്ദി ഭാഷകളിൽ ഇറങ്ങുന്ന ലിഗറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് വിജയ് ദേവരകൊണ്ട. അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക. വിഖ്യാത ബോക്സിംഗ് താരമായ മൈക്ക് ടൈസണും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RASHMIKA, MANDANA, VIJAY, DEVARAKONDA, TELUNGU, CINEMA, RUMOURS, FACT CHECK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY