ലക്ഷക്കണക്കിന് ആരാധകർ ഫോളോ ചെയ്യുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് ബോളിവുഡ് താരം സണ്ണി ലിയോണിന്റേത്. ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ലൈക്കുകൾ വാരികൂട്ടിയിരിക്കുകയാണ് സണ്ണി ലിയോണിന്റെ ഒരു പോസ്റ്റ്. ഒരുപാട് നാളുകൾക്കു ശേഷം ബിക്കിനി അണിഞ്ഞുള്ള താരത്തിന്റെ ഫോട്ടോയ്ക്കാണ് സോഷ്യൽമീഡിയയിൽ ലൈക്കുകൾ പെരുകുന്നത്. വെള്ളയിൽ പൂക്കളുടെ പ്രിന്റുള്ള ബിക്കിനി ധരിച്ച് ജയ്‌പൂരിലെ പ്രൈവറ്റ് വില്ലയിലെ പൂളിൽ നീന്താൻ ഇറങ്ങുന്നതിന് മുമ്പ് പോസ്റ്റ് ചെയ്തതാണ് ആ ചിത്രം.
അടുത്തിടെ മമ്മൂട്ടിയുടെ മധുരരാജയിലൂടെ മലയാളത്തിലും താരം സാന്നിദ്ധ്യം അറിയിച്ചിരുന്നു. മോഹമുന്തിരി എന്ന ഈ ഗാനരംഗം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആയിരുന്നു. ഇനി കഥാപാത്രമായാവും വരവ്. ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ 'രംഗീലയിൽ' ഒരു പ്രധാന കഥാപാത്രമാണ് സണ്ണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |