ചെറിയൊരു നോട്ടം കൊണ്ടുപോലും പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളാണ് കൂടുതൽ ചെയ്യുന്നതെങ്കിലും ഉടനെ താരത്തിന്റെ മുഴുനീള കോമഡി കഥാപാത്രങ്ങളെ കാണാനാകും.
ദിലീപിന്റെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് സുരാജ് പറയുന്നു. ദിലീപിനൊപ്പം അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങളുടെ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരാജിന്റെ പ്രതികരണം.
കാര്യസ്ഥൻ, മിസ്റ്റർ മരുമകൻ എന്നീ ചിത്രങ്ങളിലെ ഹിറ്റായ ചില കോമഡികളൊക്കെ സ്പോട്ടിൽ ചെയ്‌തതാണെന്ന് താരം പറയുന്നു. മിസ്റ്റർ മരുകനിലെ റിസർബാങ്ക് മൂന്നെണ്ണം ഉണ്ടെന്ന് പറയുന്ന സീൻ ഒരുപാട് പ്രാവശ്യം എടുക്കേണ്ടി വന്നു.
ആ നോക്കുന്ന റിയാക്ഷൻ 18 പ്രാവശ്യമെങ്കിലും എടുത്തു. ഞാൻ നോക്കും ദിലീപേട്ടൻ ചിരിക്കും. നിങ്ങൾക്ക് പിള്ളേര് കളിയാണെന്ന് പറഞ്ഞ് ഡയറക്‌ടർ ദേഷ്യപ്പെട്ടുവെന്നും സുരാജ് കൂട്ടിച്ചേർത്തു.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |