സുരാജ് വെഞ്ഞാറമൂട് , ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം. പദ്മകുമാർ സംവിധാനം ചെയ്ത പത്താംവളവ് തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ക്രൈമും ആക്ഷനും നിറഞ്ഞ ഫാമിലി ത്രില്ലറെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ
കൊലപാതകക്കുറ്റത്തിന് പരോളിലിറങ്ങി അവധി കഴിട്ടും മടങ്ങിയെത്താത്ത സോളമന്‍. അയാളെ തേടി എസ്‌ഐ സേതുവും കൂട്ടരും പത്താം വളവിലെ ആ വീട്ടിലേക്ക് എത്തുന്നു. കീഴടങ്ങാതെ പതുങ്ങി നടന്ന സോളമനു പറയാനൊരു കഥയുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി വീണ്ടും പൊലീസ് വിലങ്ങു വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പത്താം വളവിലെ കാഴ്ചകള്‍. സോളമനായി സുരാജ് വെഞ്ഞാറമൂടും എസ്‌ഐ സേതുവായി ഇന്ദ്രജിത്ത് സുകുമാരനുമാണ് എത്തുന്നത്. നൈറ്റ് ഡ്രൈവിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് പത്താംവളവ്. അദിതി രവിയും സ്വാസികയുമാണ് നായികമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |