തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പത്മ പുരസ്‌കാരത്തിനായി കേന്ദ്രത്തിന് സമർപ്പിക്കാനുള്ളവരുടെ പട്ടിക തയാറാക്കുന്നതിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്‌ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് അംഗങ്ങൾ.