സി ബി ഐയുടെ അഞ്ചാം ഭാഗമായ ‘സി ബി ഐ 5 ദി ബ്രെയിന്‍’ചിത്രം മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയിൽ പ്രശാന്ത് അലക്സാണ്ടർ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹമിപ്പോൾ
ടിവിയിൽ വരുന്നതിന് മുൻപ് എങ്ങനെയെങ്കിലും ജോലി കിട്ടണമെന്നായിരുന്നു. ടി വി ആങ്കറായപ്പോൾ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. പിന്നെ അതിലൂടെ മുന്നേറിയാൽ മതിയെന്നായി ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ പറയുന്നതനുസരിച്ച് അർപ്പണബുദ്ധിയോടെ ചെയ്യുന്ന നടനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.