പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിനുവേണ്ടി ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. ഒരു മാസത്തിനകം ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ ആത്മഹത്യാഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭാസ് ആരാധകൻ. പ്രശാന്ത് നീലിന് കത്തെഴുതിയാണ് ആരാധകന്റെ ഭീഷണി. സലാറിന്റെ ഗ്ളിംസിനെക്കുറിച്ചുള്ള അപ്ഡേറ്ര് ഉടൻ പുറത്തുവിടുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തേ പറഞ്ഞിരുന്നതാണ്. എന്നാൽ ഒരുമാസം പിന്നിടുമ്പോഴും യാതൊന്നും നടന്നില്ല. ഇൗമാസം അവസാനത്തോടെ ഗ്ളിംസ് പുറത്തുവിടുന്നില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്.
പ്രഭാസിനൊപ്പം പൃഥ്വിരാജ്, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.