തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പരാമർശത്തിന് നേരെ ശക്തമായി പ്രതികരിച്ച് രാജ്യസഭാംഗം എ.എ റഹീം. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് വിളിച്ച് അധിക്ഷേപിച്ച അതേ നാവുകൊണ്ടാണ് വീണ്ടും മലിനമായ വാക്കുകൾ ആവർത്തിച്ചത്. ഉടയാത്ത ഖദറും കറപുരണ്ട മനസുമാണ് സുധാകരനെന്ന് റഹീം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയാണെന്നും സുധാകരന്റെ അധിക്ഷേപത്തിന് പിണറായി എന്ന കരുത്തിനെ തകർക്കാൻ കഴിയില്ലെന്നും റഹീം അഭിപ്രായപ്പെട്ടു.
എ.എ റഹീമിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ വീണ്ടും മലിനമായ വാക്കുകൾ ആവർത്തിക്കുന്നത്.
അത്ഭുതമില്ല,സുധാകരനാണ്,ആയുധവും അക്രമവും,അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.ആധുനിക കേരളം കേൾക്കാൻ ആഗ്രഹിക്കാത്തത് മാത്രമേ
ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കിൽ നിന്നും കേൾക്കാൻ കഴിയൂ.
വ്യാജഡോക്ടറായ മോൺസൺ മാവുങ്കലിന്റെ മുന്നിൽ ചികിത്സയ്ക്കായി പോയ മഹാനാണ്.
എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസ്സിലായിട്ടുമില്ല.
എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാൾ...ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരൻ.
ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരൻ.ധാർഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും.ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകാറില്ല.ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡന്റിന്റേത്.
തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയാണ്.
ആ ഭീതി കാരണമാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഇത്തരം തരം താണ പ്രസ്!*!താവന നടത്താൻ കാരണം ബോധപൂർവ്വം പ്രകോപനം
സൃഷ്ടിക്കലുമാണ് ലക്ഷ്യം.
കേരളം ഇതെല്ലാം കേൾക്കുന്നുണ്ട് .തൃക്കാക്കരയും കേരളമാകെയും കേൾക്കാൻ ആഗ്രഹിക്കാത്ത തരംതാണ ഭാഷാ പ്രയോഗമാണ് കോൺഗ്രസ്സ് നേതാവായ ശ്രീ സുധാകരൻ മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയത്.
ജന ഹൃദയങ്ങളിലാണ് സഖാവ് പിണറായി വിജയൻ.
സുധാകരന്റെ അധിക്ഷേപത്തിനു തകർക്കാൻ കഴിയില്ല പിണറായി എന്ന കരുത്തിനെ.
കേരളത്തിന്റെ കാവലും കരുതലുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട പിണറായി.തൃക്കാക്കരയിലെ വോട്ടർമാർ സുധാകരന് മറുപടി നൽകും.
കേരളംകേൾക്കുന്നുണ്ട്...
ഇത് തൃക്കാക്കര കേൾക്കുന്നുണ്ട്.....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |