SignIn
Kerala Kaumudi Online
Sunday, 13 September 2026 12.35 PM IST

സ്കൂൾ ബസിൽ കുട്ടികളെ നിറുത്തിക്കൊണ്ട് പോകരുത്!

 മാർഗനിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ സ്കൂൾ വാഹനത്തിൽ കുട്ടികളെ കയറ്റാവൂ എന്നതടക്കം സ്കൂൾ തുറക്കലിന് മുന്നോടിയായി വാഹനങ്ങൾക്കുള്ള മാർഗ നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. സ്‌കൂൾ വാഹന ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതയ്ക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്ന് ഉറപ്പാക്കണം. വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശ്ശീലങ്ങൾ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുമ്പിലും പുറകിലും എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. മറ്റ് വാഹനങ്ങളിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്ന ബോർഡ് വയ്ക്കണം. സ്പീഡ് ഗവർണറും ജി.പി.എസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം. ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെ ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും വേണം.

മറ്റ് നിർദ്ദേശങ്ങൾ

 ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടാകണം.

 കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല.

 എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം.

 ഓരോ വാഹനത്തിലും ഒരു അദ്ധ്യാപകനെയോ/അനദ്ധ്യാപകനെയോ

റൂട്ട് ഓഫീസർ ആയി നിയോഗിക്കണം.

 വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം.

 കുട്ടികളുടെ പേരുൾപ്പെടെ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA