ലോകത്തിലെ ഏറ്റവും വില കൂടിയ കാർ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മെഴ്‌സിഡസ് ബെൻസിന്റെ ക്ലാസിക് മോഡലായ 300 എസ്.എൽ.ആർ ഉഹ്‌ലെൻഹൗട്ട് കൂപ്പെ. കഴിഞ്ഞ ദിവസമായിരുന്നു ഈ വിന്റേജ് കാറിന്റെ ലേലം നടന്നത്. 143 മില്ല്യൺ ഡോളറിനാണ് ( ഏകദേശം 1100 കോടി) ലേലം നടന്നത്.
വളരെ രഹസ്യമായാണ് ലേലം നടന്നത്. ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ നടന്ന ലേലത്തിൽ ചുരുക്കം ചിലരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളു. ബ്രിട്ടീഷുകാരനായ സൈമൺ കിഡ്‌സണാണ് പേര് വെളിപ്പെടുത്താത്ത ഒരു ക്ലയന്റിനു വേണ്ടി ലേലത്തിൽ വിജയകരമായ ബിഡ് നടത്തിയത്.
പ്രധാനപ്പെട്ട സമയങ്ങളിൽ കാർ പൊതു പ്രദർശനത്തിന് നൽകുമെന്ന് വാങ്ങിയ വ്യക്തി അറിയിച്ചിട്ടുണ്ട്. 1955 ലാണ് ഈ കാർ നിർമ്മിച്ചത്. മെഴ്‌സിഡസ്-ബെൻസ് റേസിംഗ് ഡിപ്പാർട്ട്‌മെന്റ് നിർമ്മിച്ച രണ്ട് പ്രോട്ടോടൈപ്പുകളിൽ ഒന്നാണിത്. കാറിന്റെ സ്രഷ്ടാവായ ചീഫ് എഞ്ചിനീയർ റുഡോൾഫ് ഉഹ്‌ലെൻഹോട്ടിന്റെ പേരിലാണ് വാഹനം അറിയപ്പെടുന്നത്.
രണ്ടാമത്തെ കാർ കമ്പനിയുടെ ഉടമസ്ഥതയിൽ തുടരും. സ്റ്റട്ട്ഗാർട്ടിലെ മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ ഈ കാർ പ്രദർശിപ്പിക്കുമെന്നും മെഴ്‌സിഡസ് ബെൻസ് ചെയർമാൻ ഒല കെലെനിയസ് വ്യക്തമാക്കി.
1962-ൽ നിർമ്മിച്ച ഫെരാരി 250 ജി.ടി.ഒ 2018-ൽ 48 മില്യൺ യുഎസ് ഡോളറിന് ലേലം ചെയ്തിരുന്നു. ഈ റെക്കോർഡാണ് ഉഹ്‌ലെൻഹൗട്ട് ഇപ്പോൾ മറികടന്നിരിക്കുന്നത്.
This $142M Mercedes-Benz might be the most expensive car ever sold
— Kote (@kotecinho) May 16, 2022
1955 Mercedes-Benz 300 SLR “Silver Arrow”
📸 @jameslipman pic.twitter.com/yjIGm88fSu
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |