തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമി ചെയർമാനായി ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടിയേയും സെക്രട്ടറിയായി കൈവെള്ളൂർ മുരളിയേയും സർക്കാർ നിയമിച്ചു. ഗായകൻ എം.ജി. ശ്രീകുമാറിനെ ചെയർമാനായി നിയമിക്കാനായിരുന്നു സി.പി.എം സെക്രട്ടേറിയറ്റിന്റെ ശുപാർശ. എന്നാൽ ബി.ജെ.പി ബന്ധം ആരോപിച്ച് ശ്രീകുമാറിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം വിമർശനമുയർന്നതോടെയാണ് തീരുമാനം മാറ്റിയത്.