ശ്രീനഗർ: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. 26 സൈനികരുമായി ഇന്ത്യാ - ചൈന അതിർത്തിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്നാണ് അറിയുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പർതാപൂറിലേക്ക് വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്. തോയ്സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |