തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗമായി അംഗത്വകാർഡ് സൂക്ഷിക്കണമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാർ രൂപീകരിച്ച ഗസ്റ്റ് ആപ്പ് വഴി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രഷൻ വർക്കേഴ്സ് ബോർഡ് തൊഴിലാളികളെ അംഗങ്ങളാക്കും. ഇതിനായി വകുപ്പിലെ ഉദ്യോഗസ്ഥർ ജൂലായ് 20 വരെ തൊഴിലിടങ്ങൾ സന്ദർശിക്കും. ജില്ലയിലെ രജിസ്ട്രേഷന് ഫോൺ: ജില്ലാ ഓഫീസ് (04712329516), ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ (9446750505), അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ (9446705336)