ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉല്ലാസം. ജൂലായ് ഒന്നിന് ചിത്രം റിലീസ് ചെയ്യും. പുതുമുഖ താരം പവിത്ര ലക്ഷ്മിയാണ് നായിക.
അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഇപ്പോഴിതാ 'ഉല്ലാസം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡാർക്ക് ഇമോഷൻസ് കൺവേ ചെയ്യുന്ന പടങ്ങൾ ഇപ്പോൾ ചെയ്യാൻ താത്പര്യമില്ലെന്ന് ഷെയിൻ നിഗം വ്യക്തമാക്കി. ഷെയിൻ ടോം മാദ്ധ്യമങ്ങളെ കണ്ട് ഓടിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ അത് കണ്ടില്ലെന്നും എനിക്ക് നിങ്ങളെ പേടിയില്ലെന്നും ഷെയിൻ പറഞ്ഞു. സിനിമ ഇറങ്ങിക്കഴിഞ്ഞാൽ ആൾക്കാരിലേയ്‌ക്ക് എത്തണമെങ്കിൽ മീഡിയ ഇല്ലാതെ പറ്റില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |