SignIn
Kerala Kaumudi Online
Sunday, 17 May 2026 6.06 AM IST

തൊണ്ണൂറുകളിലെ ലാലേട്ടനെപ്പോലെ ഒരു യൂത്തന്‍ ഇന്ന് ഇല്ല; ബാബു ചേട്ടനുമായി പവർസ്റ്റാറിലൂടെ തിരികെ വരും, വിമർശകർക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു

mohanal-omar

പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചുവെന്ന് സംവിധായകൻ ഒമർ ലുലു. അന്യഭാഷയിലെ നടന്മാർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു എന്നും സംവിധായകൻ പറഞ്ഞു.

തൊണ്ണൂറുകളിലെ മോഹൻലാലിനെപ്പോലെ ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് ഒക്കെ മര്യാദക്ക് ചെയ്യുന്ന ഒരു യുവ നടൻ പോലും മലയാളത്തിലില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനുവേണ്ടി ഓടാതെ നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്‌താല്‍ മാത്രമേ സിനിമാ വ്യവസായം രക്ഷപെടുകയുള്ളു.

omar-lulu

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു എന്നും ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി എന്നും ഒമർ ലുലു ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. പോസ്റ്റിന് വന്ന കമന്റുകൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.

'അഡാറ് ലവ്' പടം പാട്ടും ട്രൈലറും ഇറങ്ങി ഹിറ്റായി കഴിഞ്ഞ് എല്ലാ പിള്ളേരുടെയും വിധം മാറി എന്നും സിനിമ തന്റെ കയ്യിൽ നിന്ന് പോയി എന്നും സംവിധായകൻ പറഞ്ഞു. പവർസ്റ്റാറിലൂടെ താൻ തിരിച്ചുവരുമെന്നും ഒമർ ലുലു കൂട്ടിച്ചേർത്തു.

omar-lulu

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ലാ, പണ്ടത്തെ 90'sലെ ലാലേട്ടനെ പോലെ. നിർമാതാക്കൾ ഇനിയെങ്കിലും മാറി ചിന്തിച്ച് രണ്ട് കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക. അതും ഫെറ്റ് ഡാൻസ്, കോമഡി, റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ. അങ്ങനത്തെ പിള്ളരേ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക മലയാള സിനിമ വളരട്ടെ270c.

പുതിയ തലമുറ വരട്ടെ മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക നിർമ്മാതാക്കൾ, അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും 270c.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി. ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ, മലയാള സിനിമ വളരട്ടെ. സിനിമാ മേഖലയിൽ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ270c.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OAMR LULU, MOHANLAL, YOUTH, DIRECTOR, DIRECTOR OMAR LULU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY