SignIn
Kerala Kaumudi Online
Thursday, 17 September 2026 4.44 PM IST

'ഡോ തെറ്റിക്കുവോ' എന്ന് മമ്മൂക്ക ചോദിച്ചു, അഭിനന്ദിക്കുക മാത്രമല്ല വർഷങ്ങൾക്ക് മുൻപേ ചാൻസും വാങ്ങി തന്നു; ഒരുപാട് പേർ ചോദിച്ചിട്ടും സച്ചി ആ കഥാപാത്രം മറ്റാർക്കും കൊടുത്തില്ല

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് കോട്ടയം രമേശ്. അയ്യപ്പനും കോശിയും, ഭീഷ്‌മ പർവ്വം, പുഴു തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം അദ്ദേഹത്തിന്റെ പ്രതിഭ പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ്. നാടകങ്ങളിലും മിനി സ്ക്രീനിലും ഒടുവിലായി സിനിമയിലും ഒരുപോലെ നിറഞ്ഞാടാൻ അദ്ദേഹത്തിന് സാധിക്കുന്നു.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് കോട്ടയം രമേശ്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

bheeshma

'മമ്മൂക്കയുമായി ഒരുപാട് ഓർമകളുണ്ട്. ഒരു ചിത്രത്തിൽ അഭിനയിക്കാനും അവസരം കിട്ടിയതാണ്. പക്ഷേ അവസാന നിമിഷം അവസരം നഷ്‌ടമായി. ഈ ജന്മം നടനാകുമെന്ന് കരുതിയില്ല. കാർബണിലെ സീൻ കണ്ടിട്ടാണ് സച്ചി സാർ 'അയ്യപ്പനും കോശി'യിലേയ്ക്കും വിളിക്കുന്നത്. പല സിനിമാക്കാരും കുമാരൻ എന്ന കഥാപാത്രം ചെയ്യാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പുതിയൊരാൾ വേണമെന്നായിരുന്നു സച്ചി സാറിന്' - കോട്ടയം രമേശ് പറഞ്ഞു.

അഥർവ്വം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് വേളയിൽ മമ്മൂട്ടിയോടൊപ്പമുണ്ടായ അനുഭവവും രമേശ് തുറന്ന് പറഞ്ഞു. 'ഡോ തെറ്റിക്കുവോ' എന്ന് മമ്മൂട്ടി ചോദിച്ചുവെന്നും ഭംഗിയായി ചെയ്‌ത് കഴിഞ്ഞപ്പോൾ അഭിനന്ദിച്ചുവെന്നും രമേശ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHEESHMA, BHEESHMA PARVAM, KOTTAYAM RAMESH, KOTTAYAM RAMESH INTERVIEW, MAMMOOTTY, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY