അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമാണ് ക്യാപ്ടൻ മില്ലർ. ചിത്രത്തിൽ ധനുഷ് മൂന്ന് വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. 1930-40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ നടക്കുന്നതാണ് കഥ.
ചിത്രത്തിന്റെ കൗതുകരമായ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. റോക്കി, സാനികായിധു എന്നീ മുൻകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പിരിയഡ് ആക്ഷൻ ഡ്രാമയായാണ് ക്യാപ്ടൻ മില്ലർ അരുൺ മതേശ്വരൻ ഒരുക്കുന്നത്.
ചിത്രത്തിന്റെ രചനയും അരുണിന്റേതാണ്. ജി.വി പ്രകാശ് ആണ് സംഗീത സംവിധാനം.മദൻ കർക്കിയും പൂർണ രാമസ്വാമിയും ചേർന്നാണ് സംഭാഷണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |