തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവ., എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് https://admissions.keralauniversity.ac.in വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്താം. എല്ലാ കോളേജുകളിലേയും മെറിറ്റ്, സംവരണ സീറ്റുകളിൽ ഏകജാലക രീതിയിലാണ് പ്രവേശനം. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോർട്സ് ക്വോട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ രജിസ്ട്രേഷൻ നടത്തണം. ബി.എ മ്യൂസിക്, ബി.പി.എ കോഴ്സുകളിൽ പ്രവേശനത്തിനും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ മാറ്റരുത്.
സ്‌പോർട്സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്സ് കോളത്തിന് നേരെ 'യെസ്" എന്ന് രേഖപ്പെടുത്തണം. ഓൺലൈൻ രജിസ്‌ട്രേഷനിൽ നൽകിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കൂ. ഡൗൺലോഡ് ചെയ്‌തെടുക്കുന്ന പ്രൊഫോർമയുടെ പകർപ്പ് അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ രജിസ്‌ട്രേഷൻ തീരുന്നതിനകം നൽകണം.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈനിലേ സ്വീകരിക്കൂ. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല. ഹെൽപ്പ് ലൈൻ: 8281883052, 8281883053, 8281883052. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. പ്രവേശന സമയത്ത് കോളേജുകളിൽ ഹാജരാക്കണം.
കേരള സർവകലാശാല
പരീക്ഷാ തിയതി
തിരുവനന്തപുരം: കേരള സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ (മാർച്ച് 2022) 8ന് യൂണിവേഴ്സിറ്റി കോളേജിൽ നടക്കും.
മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ബി.എസ്സി/ ബി കോം പരീക്ഷയുടെ (2020 അഡ്മിഷൻ റെഗുലർ) പ്രാക്ടിക്കൽ 11,12 തീയതികളിൽ അതത് കോളേജിൽ നടക്കും.
13ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി. എസ്.എസ് ബി.പി.എ (റെഗുലർ 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2017 - 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 - 2016 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ എച്ച്.ആർ.എം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 15വരെ അപേക്ഷിക്കാം.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് (2019 അഡ്മിഷൻ - റെഗുലർ, 2017 - 2018 അഡ്മിഷൻ സപ്ലിമെന്ററി) ബി.എസ്സി ഹോട്ടൽ മാനേജ്‌മെന്റ് (2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ സി.ആർ സി.ബി.സി.എസ്.എസ് 2 (ബി) - ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (320) (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2014, 2015, 2016 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എ / എം.എസ്സി / എം.കോം / എം.എസ്.ഡബ്ലിയു / എം.എം.സി.ജെ /എം.പി.എ / എം.ടി.എ (മേഴ്സി ചാൻസ് 2010 -2017 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
എം.സി.എ ബ്രിഡ്ജ് കോഴ്സ് (2020സ്കീം, 2020 അഡ്മിഷൻ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകൾ ഓഫ്ലൈനായി മാത്രമേ സ്വീകരിക്കൂ. പിഴയില്ലാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
കാര്യവട്ടം ഐ.എം.കെയിൽ എം.ബി.എയ്ക്ക് (ജനറൽ) ഒരു എസ്.ടി സീറ്റ് ഒഴിവുണ്ട്. എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) ബി.പി.എല്ലിന് 3 ഒഴിവുകളും എസ്.സിക്ക് 2 ഒഴിവുകളും എസ്.ടി വിഭാഗത്തിന് ഒരു ഒഴിവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |