ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ സംസ്കാരം ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിൽ നടന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയായിരുന്നു സംസ്കാരം. തന്റെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്ന് പ്രതാപ് പോത്തൻ ആവശ്യപ്പെട്ടിരുന്നതായി ബന്ധു അനിൽ തോമസ് നേരത്തേ പറഞ്ഞിരുന്നു.
കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, രാജീവ് മേനോൻ, റഹ്മാൻ തുടങ്ങിയ സഹപ്രവർത്തകർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കേരളാ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വേണ്ടി ചെന്നൈയിലെ നോർക്ക പ്രതിനിധി അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ചയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |