SignIn
Kerala Kaumudi Online
Friday, 29 March 2024 5.00 PM IST

പീർ അലി ഖാൻ

peer-ali-khan

1857ൽ പട്നയിൽ നടന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ നേതാവ്. ലഘുലേഖകൾ പ്രചരിപ്പിച്ച് സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടിയ പുസ്തക കച്ചവടക്കാരൻ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ താക്കീതുകൾ വകവയ്‌ക്കാതെ പോരാടിയതിന് പരസ്യമായി തൂക്കിലേറ്റപ്പെട്ട വിപ്ളവകാരി.

1812ൽ ഉത്തർപ്രദേശിലെ അസംഗാർ ജില്ലയിലെ മുഹമ്മദ്പൂരിൽ ജനനം. ഏഴാം വയസിൽ വീട്ടിൽനിന്ന് ഒളിച്ചോടി പട്നയിലെത്തി. നവാബ് ബിർ അബ്ദുള്ള എന്നയാൾ പീറിന് തന്റെ മക്കൾക്കൊപ്പം താമസവും വിദ്യാഭ്യാസവും നൽകി. വളർന്നപ്പോൾ പട്നയിൽ പുസ്തകശാല തുടങ്ങി. പിന്നീട് അവിടം വിപ്ളവകാരികളുടെ വിഹാരകേന്ദ്രമായി മാറി. പീർ അലി ഖാൻ പ്രക്ഷോഭങ്ങളുടെ നേതാവായിത്തീർന്നു. അദ്ദേഹം മറ്റ് പ്രക്ഷോഭകാരികൾക്ക് ലഘുലേഖകളും കോഡ് സന്ദേശങ്ങളും കൈമാറി. കൊളോണിയൽ വാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നതുമായി ബന്ധപ്പെട്ട രണ്ടുലഘുലേഖകൾ ബ്രിട്ടീഷ് അധികൃതരുടെ കൈയിലെത്തിയതോടെ പീർ നോട്ടപുള്ളിയായി. 1857 ജൂലായ് മൂന്നിന് 200 കൂട്ടാളികൾക്കൊപ്പം ഒരു കത്തോലിക്ക പുരോഹിതന്റെ വീടാക്രമിച്ച ശേഷം ഗുൽസാർ ബാഗിലെ ബ്രിട്ടീഷ് ഭരണകൂട ആസ്ഥാനത്തേക്ക് നീങ്ങവേ ഡോക്ടർ ലയലിന്റെ നേതൃത്വത്തിലുള്ള സൈനികർ അവർക്കുനേരേ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ ലയൽ കൊല്ലപ്പെട്ടു. ജൂലായ് നാലിന് പുസ്തകശാല റെയ്ഡ് ചെയ്ത ബ്രിട്ടീഷ് അധികൃതർ പീറിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തു. മൂന്നു ദിവസം കൊടിയ പീഡനങ്ങൾക്കു വിധേയനാക്കിയ ശേഷം 1857 ജൂലായ് ഏഴിന് 45ാം വയസിൽ പീർ അലി ഖാൻ പരസ്യമായി തൂക്കിലേറ്റപെട്ടു.

പട്നയിൽ അദ്ദേഹം തൂക്കിലേറ്റപ്പെട്ട ഇടം ബീഹാർ ഗവൺമെന്റ് ഷഹീദ് പീർ അലി ഖാൻ പാർക്ക് ആക്കി മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEER ALI KHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.