വനജയും മറ്റു കഥകളും
ബാബു ജോസ്
സഞ്ചാരിയുടെ ഏകാന്തതയാണ് ബാബുജോസിലെ കഥാകാരനുള്ളത്.1972 ൽ പ്രസിദ്ധീകരിച്ച കഥയാണ് വനജ.തുടർന്ന് അദ്ദേഹം എഴുതിയ കഥകളുടെ കൂടി ,മാഹാരമാണ് വനജയും മറ്റു കഥകളും. കഥാരചന ബാബുവിൽ ആത്മപ്രകാശനവും സ്വയം നടത്തുന്ന ചികിത്സയുമായിത്തീരുന്നുവെന്ന് പ്രശസ്ത നിരൂപകൻ കെ.പി.അപ്പൻ എഴുതിയിട്ടുണ്ട്.പ്രസാധകർ:
എൽ.ബി.ജെ.പബ്ളിഷിംഗ് ,കൊച്ചി
കഥയല്ല ജീവിതം തന്നെ
പള്ളിയറ ശ്രീധരൻ
അനേകായിരം പ്രതിഭാധനരുടെ കഠിന പ്രയത്നത്തിലൂടെയാണ് ഗണിതശാസ്ത്രം ഇന്നത്തെ നിലയിൽ വികാസം പ്രാപിച്ചിട്ടുള്ളത്.ഇവരിൽ പലരുടെയും ജീവിതം ദുരിതപൂർണ്ണമായിരുന്നു.കഥകൾ പോലെ അവിശ്വസനീയമായ അത്തരം ഏതാനും ജീവിതകഥകളെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ.
പ്രസാധകർ:
ജീനിയസ് ബുക്സ് ,കണ്ണൂർ
സർഗാത്മകതയുടെ ഇന്ദ്രജാലം
ആചാര്യശ്രീ രാജേഷ്
ആധുനിക കാലത്ത് മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ആത്മവിശ്വാസക്കുറവ്,ഉത്ക്കണ്ഠ,ഭയം തുടങ്ങി പല വിഷയങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന ഗ്രന്ഥം.പ്രസാധകർ:വേദവിദ്യാപ്രകാശൻ,കോഴിക്കോട്
മൗനത്തിന്റെ മാറ്റൊലികൾ
കലാപാങ്ങോട്
ഋതുഭേദങ്ങളിൽ വരളുകയും നിറഞ്ഞൊഴുകുകയും ചെയ്യുന്ന നീർച്ചാലുകൾ പോലെ അല്ലെങ്കിൽ ഇലയനക്കങ്ങളില്ലാത്ത നിശ്ചല പ്രകൃതിയിൽ ഇളംകാറ്റായും മാറുന്ന കാഴ്ചകൾ തുളുമ്പുന്ന കവിതകൾ.
പ്രഭാത് ബുക്ക് ഹൗസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |